ഭരണഘടനാ പരമാധികാരത്തിന്റെ അഭാവം അരാജകത്വത്തിലേക്ക് നയിക്കും: ചീഫ് ജസ്റ്റിസ്

ഭുവനേശ്വര്‍: ഭരണഘടനാപരമായ പരമാധികാരമാണ് ഏറ്റവും പ്രധാനമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. എല്ലാവരും ഭരണഘടനയ്ക്ക് അധീനപ്പെടാന്‍ തയ്യാറായില്ലെങ്കില്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷ അഭിഭാഷക അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അഭിഭാഷകര്‍ തങ്ങളുടെ ജോലിയില്‍ പവിത്രത കാത്തു സൂക്ഷിക്കുന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ചടങ്ങില്‍ സന്നിഹിതനായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 170 പുതിയ കോടതികള്‍ ആരംഭിച്ചതായി പട്‌നായിക് ചടങ്ങില്‍ പറഞ്ഞു. ഇതിനു പുറമെ പുതിയ 50 കോടതികള്‍ കൂടി ആരംഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഖാദി വ്യവസായ

RELATED STORIES

Share it
Top