ഭരണഘടനയുടെ അന്തസ്സത്ത പരിരക്ഷിക്കപ്പെടണം: ഒ അബ്ദുല്ല

കൊടുവള്ളി: രാജ്യത്തെ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന വെല്ലുവിളി ആശങ്കാജനകമാണെന്ന് കൊടുവള്ളിയില്‍ നടന്ന ഐഎസ്എം. “സാമൂഹ്യപാഠം” ബഹുജന സംഗമം അഭിപ്രായപ്പെട്ടു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങള്‍ക്ക് പരിരക്ഷ നല്‍കേണ്ട ഭരണകൂടവും നിയമപാലകരും തങ്ങളുടെ ദൗത്യം മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ മൗലികത സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശുക്കൂര്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. ഐഎസ്എം സംസ്ഥാന ഉപാധ്യക്ഷന്‍ ഇസ്മാഈല്‍ കരിയാട് പ്രഭാഷണം നടത്തി. അമീന്‍ കരുവമ്പൊയില്‍, വി പി മുജീബു റഹ്മാന്‍, റജീഷ് നരിക്കുനി, നസീം മടവൂര്‍, അബ്ദുസ്സലാം പുത്തൂര്‍, ആര്‍ സി  അഹമ്മദ് കുട്ടി ഹാജി, എന്‍ പി അബ്ദുല്‍ റഷീദ്, എഞ്ചിനിയര്‍ പി ഇബ്രാഹിം കുട്ടി, അബൂബക്കര്‍ പുത്തൂര്‍, റഫീഖ് ഓമശ്ശേരി സംസാരിച്ചു.

RELATED STORIES

Share it
Top