ഭരണകൂട വിവേചനങ്ങള്‍ക്കെതിരേ പ്രതിഷേധ സംഗമം ഇന്ന്

കൊല്ലം: പാഠപുസ്തകത്തില്‍ ഉള്‍പ്പെട്ട വിവാദ പരാമര്‍ശത്തിന്റെ പേരില്‍ എം എം അക്ബറിനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ അതിനേക്കാള്‍ അപകടകരമായ പ്രസ്താവനകള്‍ നടത്തിയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരേ കേസെടുത്തിട്ടും തുടര്‍നടപടി സ്വീകരിക്കാതിരിക്കുന്നത് പൗരസമൂഹത്തോട് കാണിക്കുന്ന കടുത്ത വിവേചനമാണെന്ന് വ്യക്തി നിയമ സംരക്ഷണ സമിതി.സര്‍ക്കാരിന്റെ ഇത്തരം വിവേചന നടപടികള്‍ക്കെതിരേ ഇന്ന് വൈകീട്ട് നാലിന് അയത്തില്‍ ജങ്ഷനില്‍ പ്രതിഷേധസംഗമം നടക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, നാസറുദ്ദീന്‍ എളമരം, എ ഷാനവാസ് ഖാന്‍, കെ പി മുഹമ്മദ്, പി രാമഭദ്രന്‍, എ യൂനുസ് കുഞ്ഞ്, വിളയോടി ശിവന്‍ കുട്ടി, മൈലക്കാട് ഷാ, പ്രഹ്ലാദന്‍, ഗോപിനാഥ്, തടിക്കാട് സഈദ് ഫൈസി, ഇസ്മായില്‍ ഗനി, എ കെ സലാഹുദ്ധീന്‍, സലീം ഹമദാനി എന്നിവര്‍ പങ്കെടുക്കുമെന്ന് വ്യക്തി നിയമ സംരക്ഷണ സമിതി ചെയര്‍മാന്‍ മുവാ ിറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ കണ്‍വീനര്‍ കുരീപ്പള്ളി ഷാജഹാന്‍ ഫൈസി എന്നിവര്‍ അറിയിച്ചു.

RELATED STORIES

Share it
Top