ഭരണകൂട ഭീകരത സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിക്കുന്നു

കൊല്ലം: കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന ഭരണകൂട ഭീകരത സംസ്ഥാനസര്‍ക്കാരും ആവര്‍ത്തിക്കുന്നതായി ജസ്റ്റിസ് കെമാല്‍ പാഷ. കെ ബാലകൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക സമിതി സംസ്ഥാന സമ്മേളനം കൊല്ലം പോലിസ് ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരിക്കുന്ന പാര്‍ട്ടി അവരുടെ പോലിസിനെ ഉപയോഗിച്ച് എഴുത്തുകാരെ ഭീഷണിപ്പെടുത്തുകയാണ്. മാതൃഭൂമിയിലെ വാര്‍ത്താ അവതാരകന്‍ വേണുവിനെതിരേ കേസെടുത്തത് ഭരണകൂട ഭീകരതയാണ്. മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് ജനങ്ങളെ ഭയപ്പെടുത്തി വായടപ്പിക്കാനാണ്.
സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലങ്ങിടാനുള്ള ശ്രമം നടക്കുന്നുണ്ട്. ലോകം ഉണ്ടായ കാലം മുതല്‍ സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്ന കാഴ്ചപ്പാട് ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നും കെമാല്‍ പാഷ പറഞ്ഞു. രക്ഷാധികാരി എസ് സുവര്‍ണകുമാര്‍ അധ്യക്ഷത വഹിച്ചു. ശ്രീനി പട്ടത്താനം, ഷാജി പ്രഭാകരന്‍, എസ് എം അബ്ദുല്‍ഖാദര്‍, പ്രബോധ് എസ് കണ്ടച്ചിറ, എ അയ്യപ്പന്‍ നായര്‍ സംസാരിച്ചു.

RELATED STORIES

Share it
Top