ഭരണകൂട നിസ്സംഗത ജനകീയ സമരങ്ങള്‍ക്ക് ആക്കംകൂട്ടുന്നു: പി ആര്‍ സിയാദ്

മാള: ജനകീയ സമരങ്ങള്‍ വര്‍ദ്ധിക്കാനുള്ള കാരണം ഭരണകൂടം ജനങ്ങളുടെ വിഷയങ്ങളില്‍ നിസംഗരായി നില്‍ക്കുന്നതു കൊണ്ടാണെന്ന് എസ് ഡി പി ഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് അഭിപ്രായപ്പെട്ടു. കരിങ്ങോല്‍ ചിറപ്പാലം പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് എസ് ഡി പി ഐ കൊടുങ്ങലൂര്‍ മണ്ഡലം പ്രസിഡന്റ് മജീദ് പുത്തന്‍ചിറയുടെ നേതൃത്ത്വത്തിലുള്ള നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളുടെ മുന്നില്‍ പൊറാട്ട് നാടകം കളിക്കുകയാണ്. അതുകൊണ്ടാണ് കരിങ്ങോല്‍ചിറ പാലം പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തര സമരം വേണ്ടിവരുന്നത്. പ്രദേശവാസികളോട് കാണിക്കുന്ന അലംഭാവം തിരുത്താന്‍ തയ്യാറാവണം. അല്ലാത്തപക്ഷം അധികാര കേന്ദ്രങ്ങള്‍ സ്തംഭിപ്പിക്കുന്ന ശക്തമായ ജനകീയ പ്രക്ഷോഭം നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമരസമിതി പ്രസിഡന്റ് മജീദ് പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജന: സെക്രട്ടറി കെ കെ ഷാജഹാന്‍, സമരസമിതി സെക്രട്ടറി യു കെ വേലയുധന്‍, ജലീല്‍ സംസാരിച്ചു. ജെ പി എസ് എസ് (മനുഷ്യാവകാശ സംഘടന), വെല്‍ഫെയര്‍ പാര്‍ട്ടി, മുസ്ലിംലീഗ് ഭാരവാഹികളും പ്രവര്‍ത്തകരും നിരാഹാരമനുഷ്ടിക്കുന്നവര്‍ക്ക് ഹാരാര്‍പ്പണം നടത്തി.

RELATED STORIES

Share it
Top