ഭഗത്‌സിങ് ദിനാഘോഷം: വിദ്യാര്‍ഥിനിക്ക് സസ്‌പെന്‍ഷന്‍

കോയമ്പത്തൂര്‍: അനുമതിയില്ലാതെ സര്‍ക്കാര്‍ കോളജില്‍ ഭഗത്‌സിങിന്റെ ജന്‍മദിനം ആഘോഷിച്ച വിദ്യാര്‍ഥിനിക്ക് സസ്‌പെന്‍ഷന്‍. നടപടി ആശയപ്രകടന സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് ആരോപണമുണ്ട്.
സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ എംഎ വിദ്യാര്‍ഥിനി എസ് മാലതിയും മറ്റു ചില വിദ്യാര്‍ഥിനികളും അനുമതി നിഷേധിച്ചിട്ടും സപ്തംബര്‍ 28ന് ഭഗത്‌സിങിന്റെ ജന്‍മദിനം ആഘോഷിച്ചിരുന്നു.
തുടര്‍ന്നാണ് മാലതിയെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

RELATED STORIES

Share it
Top