ഭഗത്സിങിന്റെ കേസ് ഫയല്‍ പ്രദര്‍ശിപ്പിച്ച് പാകിസ്താന്
kasim kzm2018-03-27T08:34:14+05:30
ലാഹോര്‍: ധീരനായ സ്വാതന്ത്ര്യസമര പോരാളിയായ ഭഗത്സിങിനെ തൂക്കിലേറ്റി 87 വര്‍ഷത്തിനു ശേഷം ആദ്യമായി ഭഗത്സിങിന്റെ കേസ് ഫയല്‍ പ്രദര്‍ശിപ്പിച്ച് പാകിസ്താന്. അദ്ദേഹത്തിന്റെ കേസ് ഫയലും തൂക്കിലേറ്റുന്നതുമായി ബന്ധപ്പെട്ട് മറ്റു പ്രധാന രേഖകളുമാണ് പാകിസ്താന് ഇന്നലെ പ്രദര്‍ശിപ്പിച്ചത്. 1931 മാര്‍ച്ച് 23ന് 23ാം വയസ്സിലാണ് ലാഹോറില്‍ അദ്ദേഹത്തിനെ തൂക്കിലേറ്റിയത്. കൊളോണിയല്‍ സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന്റെ പേരിലാണ് അദ്ദേഹത്തെ ബ്രിട്ടിഷ് സര്‍ക്കാര്‍ തൂക്കിലേറ്റിയത്.1930 ആഗസ്ത് 27ന് കോടതിയുടെ ഉത്തരവ് ലഭിക്കാനുള്ള ഭഗത്സിങിന്റെ അഭ്യര്‍ഥന, 1929 മെയ് 31ന് പിതാവ് സര്‍ദാര്‍ കിഷന് സിങിനെ കാണണമെന്നാവശ്യപ്പെട്ടിട്ടുള്ള ഭഗത്സിങിന്റെ പരാതി, ദിനേന പത്രങ്ങളും പുസ്തകങ്ങളും അനുവദിക്കണമെന്ന ഭഗത്സിങിന്റെ ഒരു ഹരജിയും ഈ ഫയലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.