ഭക്ഷ്യ സുരക്ഷയ്ക്ക് 950 കോടി: കഴിഞ്ഞ സര്‍ക്കാര്‍ മുന്നൊരുക്കം നടത്തിയില്ല

തിരുവനന്തപുരം: ബജറ്റില്‍ ഭക്ഷ്യസുരക്ഷയ്ക്ക് 950 കോടിയുടെ പ്രഖ്യാപനം. ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കാന്‍ 31 കോടിയും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍ ഭക്ഷ്യസുരക്ഷാനിയമം കഴിഞ്ഞ സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങളോടെ നടപ്പാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.കൂടാതെ വിശപ്പ് രഹിത പദ്ധതിക്കായി 20 കോടി നല്‍കും.ആലപ്പുഴയിലെ വിശപ്പുരഹിതനഗരം പദ്ധതി സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കുന്നതിനായാണ് തുക. തിരഞ്ഞെടുത്ത റേഷന്‍കടകളെ മാര്‍ജിന്‍ ഫ്രീമാര്‍ക്കറ്റാക്കുമെന്നും മന്ത്രി തോമസ് ഐസക്് പറഞ്ഞു.
ന്യായവിലയ്ക്ക് നല്ല കോഴിയിറച്ചി ലഭ്യമാക്കുന്നതിനായി കുടുംബശ്രീ വഴി ജനകീയ ഇടപെടല്‍ ഉറപ്പാക്കും. കുടുംബശ്രീയുടെ കോഴി വളര്‍ത്തല്‍ എല്ലാ പഞ്ചായത്തിലും ഉറപ്പാക്കും.സപ്ലൈക്കോ കടനവീകരണത്തിന് എട്ടു കോടിയും അനുവദിച്ചു.

RELATED STORIES

Share it
Top