ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി മൂന്നുമാസം കൂടുമ്പോള്‍ ചേരും

പാലക്കാട്: ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം മൂന്നുമാസം കൂടുമ്പോള്‍ ചേരുമെന്ന് സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.പി സുരേഷ് ബാബു സമിതി അംഗങ്ങളെ അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ജില്ലാതല ഭക്ഷ്യോപദേശക-വിജിലന്‍സ് കമ്മിറ്റി യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തശേഷം ജില്ലയില്‍ ആദ്യമായാണ് സമിതി യോഗം നടക്കുന്നത്.  സമിതി അംഗങ്ങളുടെ വിവിധ ചോദ്യങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍, സപ്ലൈകോ റീജ്യനല്‍ മാനേജര്‍ ദാക്ഷായണി കുട്ടി, ജില്ലാ സപ്ലൈ ഓഫിസര്‍ ആര്‍ അനില്‍ രാജ് എന്നിവര്‍ മറുപടി നല്‍കി.   നെല്ല് സംഭരണം സമയബന്ധിതമാക്കുമെന്ന് സപ്ലൈകോ റീജിനല്‍ മാനേജര്‍ ദാക്ഷായണിക്കുട്ടി മറുപടി നല്‍കി.

RELATED STORIES

Share it
Top