ഭക്ഷ്യവിഷ ബാധ; കുട്ടികളടക്കം 15 പേര്‍ ആശുപത്രിയില്‍

നാദാപുരം: എടച്ചേരിയില്‍ കല്യാണ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികളടക്കമുള്ള പതിനഞ്ചോളം പേര്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടി. എടച്ചേരി സ്വദേശികളായ ഒറ്റപനയുള്ളതില്‍ തന്‍ഹ(5), അഷ്മിക(മൂന്നര), സര്‍ഗ(12)അനുലക്ഷ്മി(7), വിനിഷ(32), നീതു (10), ശിവാനി (8) വിസ്മയ (ക2), അനശ്വര (13), രജില (32) വിനിജ (32), വിസ്മയ (12) വട്ടക്കണ്ടിയില്‍ അനുസ്മയ (11) വട്ടക്കണ്ടിയില്‍ ആല്‍ബി(5) വട്ടക്കണ്ടിയില്‍ ആദില്‍ സൂര്യ(3) എന്നിവരെയാണ് നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച എടച്ചേരി വെങ്കല്ലൂരിലെ കല്യാണ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ പനിയും, തലവേദനയും, ഛര്‍ദിയും അനുഭവപ്പെട്ട് തുടങ്ങി. കുട്ടികള്‍ക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്.
ഇതിനെ തുടര്‍ന്ന് ഞായറാഴ്ച്ച രാവിലെ നാദാപുരം ഗവണ്‍മെന്റ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ഓര്‍ക്കാട്ടേരി, വടകര എന്നിവിടങ്ങളിലെ ആശുപത്രികളിലും നിരവധി പേര്‍ ചികില്‍സ തേടിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

RELATED STORIES

Share it
Top