ഭക്ഷ്യവിഷബാധ: അമ്പതോളം പേര്‍ ആശുപത്രിയില്‍

മാഹി: ചാലക്കരയിലെ മാഹി ദന്തല്‍ കോളജ് കാംപസിലെ കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും വിഷബാധയേറ്റു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിഷബാധയേറ്റവര്‍ക്ക് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികില്‍സ നല്‍കി. ഡോക്ടര്‍മാരായ പ്രേം ശശികുമാര്‍, ബീന സെബാസ്റ്റ്യന്‍ എന്നിവരും ചികില്‍സ തേടിയവരില്‍ ഉള്‍പ്പെടും. സംഭവത്തെ തുടര്‍ന്ന് ഈമാസം 16 വരെ കോളജിന് അവധി നല്‍കി.  പള്ളൂര്‍ ഗവ. ആശുപത്രിയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ദന്തല്‍ കോളജില്‍ പരിശോധന നടത്തി. വെള്ളം പരിശോധനക്കായി കണ്ണൂരിലെ ലാബിലേക്ക് അയച്ചു. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും വിദ്യാര്‍ഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും ജനശബ്ദം മാഹി പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top