ഭക്ഷ്യവസ്തുക്കള്‍ കാലാവധി തിരുത്തി വില്‍ക്കുന്ന കമ്പനികള്‍ക്ക് എതിരേ നടപടിയെടുക്കണമെന്ന്

തൃശൂര്‍: ഭക്ഷ്യപാക്കറ്റുകളിലെ എക്‌സ്പയറി തിയ്യതി മാറ്റി കാലാവധി തീര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വീണ്ടും വില്‍പ്പനക്കായി വിപണിയില്‍ എത്തിക്കുന്ന ക്രൂരമായ നടപടി ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ദ്രോഹകരമാണെന്ന് വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എന്‍ മര്‍സൂക്ക്, കണ്‍വീനര്‍ ബിന്നിഇമ്മട്ടി പ്രസ്താവിച്ചു. വ്യാപാരികള്‍ക്കോ വിതരണക്കാര്‍ക്കോ പാക്കറ്റുകളില്‍ സൂചിപ്പിച്ചിട്ടുള്ള കാലാവധി തിയ്യതി തിരുത്താന്‍ ഒരിക്കലും കഴിയില്ല.
കാലാവധി കഴിഞ്ഞ പാക്കറ്റുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും കഴിയുന്നില്ല. നശിപ്പിച്ചു കളയേണ്ട വസ്തുക്കള്‍ വീണ്ടും വില്‍പ്പന നടത്തുക വഴി കമ്പനികള്‍ കൊള്ള ലാഭമാണ് നേടുന്നത്. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും വ്യാപാരി സമൂഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്യന്ന അധാര്‍മ്മിക നടപടി നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി ഭക്ഷ്യസുരക്ഷ വകുപ്പും സംസ്ഥാന സര്‍ക്കാറും  നടപടികള്‍ക്ക് സ്വീകരിക്കണമെന്ന് ഇരുവരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top