ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികളെ അപമാനിച്ചുതാനെ: ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് എട്ടും ഒമ്പതും വയസ്സായ രണ്ടു കുട്ടികളെ തല മുണ്ഡനം ചെയ്ത് നഗ്‌നരാക്കി തെരുവിലൂടെ നടത്തിച്ച സംഭവത്തില്‍  ബേക്കറി ഉടമയും മക്കളും അറസ്റ്റില്‍. മെഹമൂദ് പഠാന്‍(69) മക്കളായ ഇര്‍ഫാന്‍ (26), സലിം (22) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് താനെ ഉല്ലാസ് നഗറിലെ ബേക്കറിയില്‍  പലഹാരങ്ങള്‍ കഴിച്ച കുട്ടികളെ ബേക്കറിയുടമയും മക്കളും നഗ്നരാക്കി നടത്തിയത്. കുട്ടികളുടെ മേല്‍ ഇവര്‍ ചെരിപ്പുമാലയും അണിയിച്ചിരുന്നു. സംഭവത്തിന്റ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടത്തു.

RELATED STORIES

Share it
Top