ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടികള്‍ക്ക് ശുചിത്വ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

മുതുവറ: പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് ശിശുക്ഷേമ വികസന ഓഫിസിന്റെ നേതൃത്വത്തില്‍ സ്വച്ച് ഭാരത് പദ്ധതി പ്രകാരം, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അടാട്ട്, തോളൂര്‍, കൈപ്പറമ്പ്, അവണൂര്‍, കോലഴി, മുളങ്കുന്നത്തുകാവ് പഞ്ചായത്തുകളിലെ ശുചിത്വ പ്രവര്‍ത്തനങ്ങളിലെ മികച്ച നിലവാരം പുലര്‍ത്തിയ ഓരോ അങ്കണവാടികള്‍ക്ക് പുരസ്‌ക്കാരവും പ്രശസ്തിപത്രവും വിതരണം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍സിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി വി കുരിയാക്കോസ് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരസമിതി അധ്യക്ഷ രഞ്ജുവാസുദേവന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സുജാത മുരളീധരന്‍, സിഡിപിഒ മിനി ദാമോദരന്‍, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍മാരായ സഹീറ പി പി, സോണ വിജയന്‍, ഷേര്‍ളി ഇ ജെ, പത്മിനി ഒരുവിലക്കോട്ട്, ഐശ്വര്യ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
ശുചിത്വ പുരസ്‌ക്കാരങ്ങള്‍ അടാട്ട് നമ്പര്‍-2, തോളൂര്‍ നമ്പര്‍-42, കൈപ്പറമ്പ് നമ്പര്‍- 53, അവണൂര്‍ നമ്പര്‍-109, മുളങ്കുന്നത്തുകാവ് നമ്പര്‍- 127, കോലഴി നമ്പര്‍- 159 എന്നീ അങ്കണവാടികള്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ ലഭിച്ചത്.

RELATED STORIES

Share it
Top