ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം ജില്ലയിലെ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ ഷാനിബാ ബീഗത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അയോഗ്യയാക്കി. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കുന്നതിനും 2018 സപ്തംബര്‍ 28 മുതല്‍ ആറു വര്‍ഷത്തേക്കാണ് വിലക്ക്.
പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് 2017 ഒക്‌ടോബര്‍ 30ന് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അംഗമായ ഇവര്‍ പാര്‍ട്ടി വിപ് ലംഘിച്ച് ഔദേ്യാഗിക സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിക്കുകയും എല്‍ഡിഎഫ് പിന്തുണയോടെ വിജയിക്കുകയും ചെയ്തിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ ഔദേ്യാഗിക സ്ഥാനാര്‍ഥിയായി മല്‍സരിച്ച ബ്ലോക്ക് പഞ്ചായത്ത് അംഗം വസന്തകുമാരിയുടെ ഹരജി പരിഗണിച്ചാണ് കമ്മീഷന്‍ ഇവരെ അയോഗ്യയാക്കിയത്.

RELATED STORIES

Share it
Top