ബ്ലോക്കില്‍ ഒരു സ്ഥിരം സ്വാപ് ഷോപ്പ്: പദ്ധതി ആരംഭിച്ചു

കൊല്ലം: ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹരിത കേരള മിഷന്റെ ഭാഗമായി 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ബ്ലോക്കില്‍ ഒരു സ്ഥിരം സ്വാപ് ഷോപ്പ് പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ് ഉദ്ഘാടനം ചെയ്തു. മാലിന്യ നിര്‍മാര്‍ജ്ജനം പുനരുപയോഗത്തിലൂടെ എന്ന ആശയം പ്രായോഗികമായി നടപ്പിലാക്കലും വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഉപയോഗമില്ലാത്ത സാധനങ്ങള്‍ ആവശ്യക്കാരില്‍ എത്തിക്കാനുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
വസ്ത്രങ്ങള്‍, ഇസ്തിരിപ്പെട്ടി, ഗ്യാസ് സ്റ്റൗവ്, സ്റ്റെബിലൈസര്‍, മൊബൈല്‍ ഫോണുകള്‍, ടിവി, തയ്യല്‍ മെഷീന്‍, സിഡി പ്ലെയറുകള്‍, ഫാന്‍സി ബാഗുകള്‍, പാത്രങ്ങള്‍, മൊബൈല്‍ ചാര്‍ജ്ജറുകള്‍, ചെരുപ്പുകള്‍, ഫാന്‍സി സാധനങ്ങള്‍, വിവിധതരം ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ ഷോപ്പിലുണ്ട്. ഇവിടെ ലഭിച്ച മൂന്ന് ടിവി അഗതി, ആശ്രയ ഗുണഭോക്താക്കള്‍ക്ക് നല്‍കും.
ഉദ്ഘാടന ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ തങ്കപ്പനുണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് അശോക് കുമാര്‍, ബ്ലോക്ക് ഡിവിഷന്‍ മെംബര്‍മാരായ പി ബാബു, ഇവി സജീവ്കുമാര്‍, തങ്കമണി ശശിധരന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഫെലിക്‌സ് ഡബ്ല്യൂ മിരാന്റ, വനിതാ ക്ഷേമ ഓഫിസര്‍ അജി എബ്രഹാം, ജോയിന്റ് ബിഡിഒ എസ് സോമളന്‍, ജഗദീപ്, ജോണ്‍ എ ഡിക്രൂസ്, ജയലക്ഷ്മി, ജയ പങ്കെടുത്തു.

RELATED STORIES

Share it
Top