ബ്ലേഡ് മാഫിയക്കെതിരേ നടപടി സ്വീകരിക്കണം: താലൂക്ക് വികസന സമിതി

പാലക്കാട്: പാലക്കാട് താലൂക്കിലെ വിവിധയിടങ്ങളില്‍ ബ്ലേഡ് മാഫിയകള്‍ സജീവമാണെന്നും ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
സ്‌ക്വഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു. ടോള്‍ ബൂത്തുകള്‍ പൊളിച്ചുമാറ്റുന്നതിനും പറളി ചന്തപ്പുര ഹൈസ്—കൂള്‍ ജങ്ഷനില്‍ സീബ്ര ലൈന്‍-സിഗ്—നല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും പിഡബ്ല്യുഡിക്ക് കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനമായി.
പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ വി.വിശാലാക്ഷി, തഹസില്‍ദാര്‍ (ഭൂരേഖ) കെ. ആനിയമ്മ വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍, രാഷ്—ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top