ബ്ലേഡ് മാഫിയകളില്‍ നിന്ന് രക്ഷിക്കാന്‍ കുടുംബശ്രീയുമായി ചേര്‍ന്ന് സര്‍ക്കാര്‍ വായ്പാ പദ്ധതി


തിരുവനന്തപുരം:  ബ്ലേഡ് മാഫിയകളുടെയും സ്വകാര്യ മൈക്രോഫിനാന്‍സ് കമ്പനികളുടെയും ചൂഷണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ വായ്പാ പദ്ധതിയുമായി സര്‍ക്കാര്‍. സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതിക്ക് 'മുറ്റത്തെ മുല്ല' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.  സംസ്ഥാന സര്‍ക്കാര്‍ സഹകരണ സംഘങ്ങളിലൂടെ നല്‍കുന്ന വായ്പ പദ്ധതിയാണിതെന്ന് ടൂറിസംദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കൊള്ളപ്പലിശക്കാരില്‍ നിന്നു വായ്പയെടുത്തു കടക്കെണിയിലാകുന്നവരുടെ വീട്ടിലേക്ക് നേരിട്ടു ചെന്ന് ലളിതമായ നടപടിക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പ നല്‍കുകയും ആഴ്ച തോറും തിരിച്ചടവു ക്രമീകരണത്തിലൂടെ ഗുണഭോക്താവില്‍ നിന്നു വായ്പാതുക ഈടാക്കുകയുമാണ് മുറ്റത്തെ മുല്ല പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീയുമായി ചേര്‍ന്നാണ് ഈ ലഘുവായ്പാ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. ആയിരം മുതല്‍ ഇരുപത്തി അയ്യായിരം രൂപ വരെയാണ് വായ്പയായി നല്‍കുക. അമ്പത്തിരണ്ട് ആഴ്ച്ചയ്ക്കുള്ളിലാണ് വായ്പ അടച്ചു തീര്‍ക്കേണ്ടത്. പാലക്കാട് ജില്ലയിലാണ് മുറ്റത്തെ മുല്ല പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. കുടുംബശ്രീ ആംഗങ്ങളാണ് വായ്പാ ആവശ്യക്കാരെ കണ്ടെത്തുന്നത്.'' മന്ത്രി പറഞ്ഞു.

അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതിക്ക് സഹകരണവകുപ്പും പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതിയും കടകംപള്ളി പ്രഖ്യാപിച്ചു.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top