ബ്ലൂവെയില്‍ ഗെയിം: സൗദിയില്‍ വിദ്യാര്‍ഥി ജീവനെടുക്കി

റിയാദ്:  സൗദി അറേബ്യയില്‍ ബ്ലൂവെയില്‍ ഗെയിമിന് അടിമയായി വിദ്യാര്‍ഥി ജീവനൊടുക്കിയതായി റിപോര്‍ട്ട്. 12കാരനാണു ഗെയിമിന് അടിമയായി ആത്മഹത്യ ചെയ്തത്. മകന്റെ മരണ കാരണം ബ്ലൂവെയില്‍ ഗെയിം തന്നെയാണെന്നു പിതാവ് അറിയിച്ചതായി അല്‍ അറബിയ്യ റിപോര്‍ട്ട് ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും ശ്രദ്ധിച്ചിരുന്നില്ലെന്നു പിതാവ് പറഞ്ഞു. സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത വീട്ടിലെ കംപ്യൂട്ടറില്‍ നിന്നാണ് കുട്ടി ഗെയിം കളിച്ചതെന്നും പിതാവ് പറഞ്ഞു. മരണശേഷം മുറി പരിശോധിച്ചപ്പോഴാണ് മകന്‍ ബ്ലൂവെയില്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് മനസ്സിലായതെന്ന് പിതാവ് പറഞ്ഞു.

RELATED STORIES

Share it
Top