ബ്ലാസ്‌റ്റേഴ്‌സ് നാണംകെട്ടു; മെല്‍ബണ്‍ സിറ്റിക്ക് വമ്പന്‍ ജയംകൊച്ചി: മെല്‍ബണ്‍ സിറ്റിയെ സ്വന്തം മണ്ണില്‍ പിടിച്ചുകെട്ടുമെന്ന് കരുതി ബ്ലാസ്‌റ്റേഴ്‌സിന്റെ പോരാട്ടം കാണുവാനെത്തിയ ആരാധകര്‍ക്ക് നിരാശ മാത്രം ബാക്കി. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ മുക്കി ഓസ്‌ട്രേലിയന്‍ ടീം മെല്‍ബണ്‍ സിറ്റി എഫ്‌സി കരുത്തുകാട്ടി. ഫലമോ ലാലീഗ പ്രീ സീസണ്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തോല്‍വി. സന്ദര്‍ശകര്‍ക്കായി വിദോസിച്ച് (29), റിലേ മെഗ്രി (33, 56), ലാച്ച്‌ലന്‍ വേല്‍സ് (50),  സ്‌ളൈറ്റിങ് (75), ബ്രൂണോ ഫോര്‍ണറോലി (79) എന്നിവര്‍ ഗോളുകള്‍ നേടി. പ്രതിരോധ നിരയില്‍ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആദ്യമായി ബൂട്ട് കെട്ടുന്ന അനസ് ഇടത്തൊടിക ജിങ്കാന്‍ സഖ്യത്തെ അണി നിരത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് പോരാട്ടത്തിനിറങ്ങിയത്. മുന്നേറ്റ നിരയില്‍ മാറ്റെജ് പൊപ്ലാനിക്, സെര്‍ബിയന്‍ സ്‌െ്രെടക്കര്‍ സ്ലാവിയ സ്‌റ്റൊജനോവിച്ച് എന്നിവരും മഞ്ഞപ്പടയ്ക്കായി കളത്തിലറങ്ങി. ഗോള്‍ പോസ്റ്റില്‍ ധീരജ് സിങായിരുന്നു കാവല്‍. മറുവശത്ത്  സ്‌കോട്ട് ജെമൈസണ്‍ എന്ന നായകന്റെ കരുത്തിലാണ് മെല്‍ബണ്‍ സിറ്റി ഇറങ്ങിയത്. മുന്നേറ്റ നിരയില്‍ ഉറഗ്വെയന്‍ താരം ബ്രൂണോ ഫോര്‍നാറോലിയും പ്രതിരോധത്തില്‍ ഡച്ചുകാരന്‍ ബാര്‍ട്ട് ഷെന്‍കവെല്‍ഡും മെല്‍ബണിനായി കളത്തിലറങ്ങി. ആദ്യ മിനിട്ടില്‍ തന്നെ ഓരോ കോര്‍ണര്‍ വീതം നേടി ഇരുടിമുകളും കളം നിറഞ്ഞതോടെ ആരാധകര്‍ ആവേശത്തിലായി. മൂന്നാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ലഭിച്ച കോര്‍ണര്‍ സിരിള്‍ കലി ഹെഡ് ചെയ്‌തെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. പിന്നീട് ആക്രമണം മുഴുവനായും മെല്‍ബണ്‍ സിറ്റിയുടെ വകയായിരുന്നു. ലഭിച്ച അവസരങ്ങളിലെല്ലാം അനസ് ജിങ്കന്‍ ടീമിന് മെല്‍ബണ്‍ മുന്നേറ്റം തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. ആദ്യ 15 മിനിട്ടില്‍ തന്നെ നാല് തവണയാണ് ഓസ്‌ട്രേലിയന്‍ ടീം ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റിലേക്ക് ഉന്നംവച്ചത്. പത്താം നമ്പര്‍താരം ഡാരിയോ വിഡോസികിനെ കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങള്‍ മുഴുവനും. സ്‌റ്റൊജനോവിച്ച് മികച്ച രീതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിരയെ നയിച്ചുവെങ്കിലും കൃത്യമായി പന്തെത്തിച്ച് നല്‍കുവാന്‍ പ്രാപ്തമായ മധ്യ നിരയുടെ അഭാവമാണ് ടീമിന് തിരിച്ചടിയായത്. ഇടത് പാര്‍ശ്വത്തില്‍ ഹാളിച്ചരന്‍ നര്‍സറി അധ്വാനിച്ച് കളിച്ചെങ്കിലും ഗോള്‍ വല കുലുക്കുവാന്‍ ശക്തമായ മുന്നോറ്റങ്ങളൊന്നും പിറന്നില്ല. 22ാം മിനിട്ടില്‍ സൈമണ്‍ ഡങ്കലിന്റെ ഷോട്ട് മെല്‍ബണ്‍ സിറ്റി ഗോള്‍ കീപ്പറുടെ കൈകളില്‍ തട്ടി വലയിലെത്തിയെന്ന് തോന്നിച്ചുവെങ്കിലും ഇക്കുറി നിര്‍ഭാഗ്യമായിരുന്ന അകമ്പടി. വലത് വശത്ത് മലയാളിതാരം പ്രശാന്തും ചില മികച് ക്രോസുകള്‍ നല്‍കിയെങ്കിലും ഗോള്‍ ഒഴിഞ്ഞിനിന്നു. 29ാം മിനിട്ടില്‍ മെല്‍ബണ്‍ സിറ്റിയുടെ വക മല്‍സരത്തിലെ ആദ്യ ഗോള്‍. വിദോസിച്ച്  ഹെഡ്ഡറിലൂടെ ബ്ലാസ്‌റ്റേഴ്‌സ് വല കുലുക്കി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതിന്റെ ന്യൂനതകള്‍ പൂര്‍ണമായും മനസിലാക്കിയ മെല്‍ബണ്‍ സിറ്റിക്ക് അടുത്ത പ്രഹരത്തിന് അധികം സമയം വേണ്ടി വന്നില്ല. നാല് മിനിട്ടുകള്‍ക്കുള്ളില്‍ 33ാം മിനിട്ടില്‍ റിലേ മെഗ്രി വീണ്ടും മെല്‍ബണ്‍ സിറ്റിയ്ക്ക് രണ്ട് ഗോളിന്റെ ലീഡ് സമ്മാനിച്ചു. പ്രതിരോധത്തില്‍ ആരാലും മാര്‍ക്ക് ചെയ്യപെടാതെ നിന്ന മെഗ്രി കാലിലെത്തിയ പന്ത് വെട്ടിയൊഴിഞ്ഞ് ഓസ്‌ട്രേലിയന്‍ സ്‌റ്റൈലില്‍ വലയിലെത്തിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളി ധീരജ് സിങിന് നോക്കി നില്‍ക്കുന്ന ജോലി മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളു.  രണ്ടാം പകുതി തുടങ്ങിയ 50ാം മിനിട്ടില്‍ തന്നെ മെല്‍ബണ്‍ സിറ്റി ഗോള്‍ ശേഖരം മൂന്നാക്കി ഉയര്‍ത്തി. ബോകിസിനുള്ളില്‍ നടത്തിയ കൂട്ടപ്പൊരിച്ചിലുകള്‍ക്കൊടുവില്‍ അധികം മെനക്കെടാതെ ലാച്ച്‌ലന്‍ വേല്‍സ്  പന്ത് വലയിലെത്തിച്ചു. അധികം ്വൈകാതെ 56ാം മിനിട്ടില്‍ മെല്‍ബണ്‍ സിറ്റി വീണ്ടും വെടിപൊട്ടിച്ചു. കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ ആക്രമിച്ച് കളിച്ച മെല്‍ബണ്‍സിറ്റിക്ക് വേണ്ടി റിലേ മെഗ്രി ഇക്കുറി ഗോള്‍ നേട്ടം നാലാക്കി ഉയര്‍ത്തി. ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ന്യൂനതകളൊന്നാകെ തുറന്നുകാട്ടിയായിരുന്നു മെല്‍ബണ്‍ സിറ്റിയുടെ ഓരോ മുന്നേറ്റവും. ഇടയ്ക്ക് വല്ലപ്പോഴും മെല്‍ബണ്‍ സിറ്റി ബോക്‌സിലെ സന്ദര്‍ശകര്‍ മാത്രമായി ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റമൊതുങ്ങി. പിന്നീട് 75, 79 മിനിട്ടുകളിലും മെല്‍ബണ്‍ സിറ്റി ലക്ഷ്യം കണ്ടതോടെ വമ്പന്‍ തോല്‍വിയുമായി ബ്ലാസ്‌റ്റേഴസ് കളം വിട്ടു. ഇനി 28ന് ജിറോണ എഫ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി.

RELATED STORIES

Share it
Top