ബ്ലാസ്‌റ്റേഴ്‌സിലേക്ക് മടങ്ങി വരുമെന്ന് സൂചന നല്‍കി ഹോസുമുംബൈ: അടുത്ത സീസണിലെ ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കളിക്കാനുണ്ടാവുമെന്ന് സൂചന നല്‍കി ഹോസു പ്രിറ്റോ കുര്യാസ്. ഒരു ആരാധകന്റെ ട്വിറ്റര്‍ ചോദ്യത്തിന് മറുപടിയായാണ് തന്റെ മടങ്ങിവരവിനെക്കുറിച്ച് ഹോസു പറഞ്ഞത്. താന്‍ മടങ്ങി വരില്ലെന്നാരാണ് പറഞ്ഞത്. പുതിയ ക്ല    ബ്ബുമായി കരാറൊപ്പിട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിക്കാവുന്ന രീതിയിലാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഹോസു പറഞ്ഞു.സ്പാനിഷ് മൂന്നാം ഡിവിഷന്‍ ക്ലബ്ബായ എക്‌സിട്രിമദുര യുഡിയുമായാണ് ഹോസു കരാറിലൊപ്പിട്ടത്. ഇത് വ്യക്തമാക്കുന്ന രേഖകള്‍ ഹോസു തന്റെ ട്വിറ്ററിലൂടെ ആരാധകരോട് പങ്കുവച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 25 മല്‍സരങ്ങളില്‍ ബൂട്ടുകെട്ടിയ ഹോസു ഒരു ഗോളടിക്കുകയും ആറ് ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top