ബ്ലാസ്‌റ്റേഴ്‌സിന് നിരാശ : ഇനിആരോണ്‍ ഹ്യൂസ് ഉണ്ടാവില്ലകുക്ക്‌സ്ടൗണ്‍: ഐഎസ്എല്ലിന്റെ അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ കോട്ട കാക്കാന്‍ ആരോണ്‍ ഹ്യൂസ് ഉണ്ടാവില്ല. വടക്കന്‍ അയര്‍ലന്‍ഡ് താരമായ ഹ്യൂസ് സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ ഹാര്‍ട്ട് ഓഫ് മിഡിലൊത്തിയാനുമായി ഒരു വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടതോടെയാണ് അടുത്ത സീസണില്‍ താരം ഉണ്ടാവില്ലെന്ന്് ഉറപ്പായത്. ആഗസ്ത് അഞ്ച് മുതല്‍ അടുത്തവര്‍ഷം മെയ് 13വരെയാണ് സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗ്. കഴിഞ്ഞ സീസണില്‍ എട്ട് മല്‍സരങ്ങള്‍ ഹ്യൂസ് ഹാര്‍ട്ട് ഓഫ് മിഡ്‌ലൊത്തിയാനായി കളിച്ചിരുന്നു. മാര്‍ക്വി താരമായി ടീമിലെത്തിയ ഹ്യൂസ് ഒരു ഗോളും സ്വന്തമാക്കി.

RELATED STORIES

Share it
Top