ബ്ലാസ്‌റ്റേഴ്‌സിന്റെ ന്യൂയര്‍ തലേന്നുള്ള മല്‍സരത്തിന്റെ പ്രവേശന സമയത്തില്‍ മാറ്റംകൊച്ചി: ഡിസംബര്‍ 31 ന് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ് സി മല്‍സരം ഡിസംബര്‍ 31 ന് വൈകിട്ട് 5.30ന് ആരംഭിക്കും. 6 മണിയോടെ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകള്‍ അടക്കും. 6 മണിക്കു ശേഷം ആര്‍ക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല . ഉച്ചക്ക് രണ്ടു മണിയോടെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിച്ചു തുടങ്ങും. കാണികള്‍ ബാഗുകള്‍ ഒപ്പം കരുതുന്നതും നിരോധിച്ചിട്ടുണ്ട്. മല്‍സരം നടക്കുന്ന അന്ന് സ്റ്റേഡിയം ബോക്‌സ് ഓഫീസ് തുറക്കില്ല. ടിക്കറ്റുകള്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ കത്രിക്കടവ് ബ്രാഞ്ചു വഴി ലഭിക്കും. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഫിന്‍കോര്‍പ്പ് എം ജി റോഡ് ബ്രാഞ്ച് വഴി റെഡീം ചെയ്ത് ടിക്കറ്റാക്കി മാറ്റാവുന്നതാണെന്നും സംഘാടര്‍ അറിയിച്ചു

RELATED STORIES

Share it
Top