ബ്ലാസ്‌റ്റേഴ്‌സിനെ ജയിപ്പിക്കാനാവുന്നില്ല, കോച്ച് റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചുകൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകസ്ഥാനത്ത് നിന്ന് റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു. തികച്ചും വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് രാജിവയ്ക്കുന്നതെന്ന് രാജി അറിയിച്ച് മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനമാണ് മ്യൂലന്‍സ്റ്റീനെ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയത്. ആരാധകരോടും മാനേജ്‌മെന്റിനോടും നന്ദിയുണ്ടെന്നും മ്യൂലന്‍സ്റ്റീന്‍ അഭിപ്രായപ്പെട്ടു.നിലവില്‍ ഏഴ് മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലയും രണ്ട് തോല്‍വിയുമടക്കം ഏഴ് പോയിന്റുകളുമായി പട്ടികയിലെ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സുള്ളത്.

RELATED STORIES

Share it
Top