ബ്ലാസ്റ്റേഴ്‌സിന് പരാജയംബംഗളൂരു: ബുധനാഴ്ച എഫ്‌സി ഗോവ ഐഎസ്എല്‍ മല്‍സരത്തിന്റെ സെമിയില്‍ പ്രവേശിച്ചതോടെ സെമി പ്രതീക്ഷ ആദ്യമേ നഷ്ടപ്പെട്ട കേരളാ ബ്ലാസ്റ്റേഴ്‌സിന് ബംഗളൂരുവിനെതിരേ 2-0ന്റെ പരാജയം. ഇതോടെ സൂപ്പര്‍ ഫുട്‌ബോള്‍ കപ്പിലേക്കുള്ള കേരളത്തിന്റെ സ്വപ്‌നം അസ്തമിച്ചു. മല്‍സരം അവസാനിക്കാനിരിക്കേ എസ്ട്രാ ടൈമിലാണ് കേരളത്തെ വിറപ്പിച്ച് ബംഗളൂരു രണ്ട് ഗോളും സ്വന്തമാക്കിയത്. എക്‌സ്ട്രാ ടൈമില്‍ മൂന്നാം മിനിറ്റില്‍ മികു ബംഗളൂരുവിന് വേണ്ടി അക്കൗണ്ട് തുറന്നപ്പോള്‍ ഉദാന്ത സിങ് സന്ദര്‍ശകരുടെ രണ്ടാം ഗോളും കണ്ടെത്തി. ബ്ലാസ്റ്റേഴ്‌സിനെതിരേ  ഒന്നാം സ്ഥാനത്തിന്റെ മികവ് പുലര്‍ത്തിയ ബംഗളൂരു 11 തവണ ബ്ലാസ്റ്റേഴ്‌സ് ഗോള്‍പോസ്റ്റിലേക്ക് ഗോള്‍ ശ്രമത്തിലൂടെ വിറപ്പിച്ചപ്പോള്‍ വെറും രണ്ട് ഗോള്‍ ശ്രമങ്ങള്‍ മാത്രമാണ് കേരളത്തിന് നടത്താന്‍ കഴിഞ്ഞത്.

RELATED STORIES

Share it
Top