ബ്ലാസ്റ്റേഴ്‌സിന് ആരാധകരുടെ ശിക്ഷ?കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ ആദ്യ നാലു മല്‍സരങ്ങളിലും ജയം നേടാനാകാത്ത ബ്ലാസ്റ്റേഴ്‌സിനെ ഇന്നലെ ആരാധകകൂട്ടം കൈവിട്ടു.   ഇന്നലെ ഔദ്യോഗിക കണക്കനുസരിച്ചു 33,868 കാണികളാണു ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുൈനറ്റഡും തമ്മിലുള്ള പോരാട്ടം വീക്ഷിക്കുവാന്‍ മൈതാനത്ത് എത്തിയത്. എന്നാല്‍, പല സൈഡിലും കസേരകള്‍ ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയും കാണാമായിരുന്നു. കഴിഞ്ഞ വര്‍ഷം 60,000ത്തില്‍ അധികം കാണികളും ഇത്തവണ ഗ്രൗണ്ടിന്റെ ആകെയുള്ള കപ്പാസിറ്റി ഉള്‍ക്കൊള്ളും വിധവും ആദ്യ മൂന്നു ഹോം മല്‍സരങ്ങളിലും കാണികള്‍ എത്തിയിരുന്നു.
സ്വന്തം സ്റ്റേഡയിത്തില്‍ ആദ്യ മൂന്നു മത്സരങ്ങളും കളിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടും ഒഴുകിയെത്തിയ മഞ്ഞപ്പടയുടെ കാണികള്‍ക്കു ഒരു വിജയം പോലും നല്‍കാന്‍ ടീമിനു സാധിച്ചിരുന്നില്ല. ആദ്യ രണ്ടു മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും നേടാന്‍ വന്‍ താരങ്ങള്‍ ഏറെയുള്ള ടീമിനു സാധിക്കാത്തത് ആരാധകരുടെ ഇടയില്‍ രോഷമുണ്ടാക്കിയിരുന്നു.

RELATED STORIES

Share it
Top