ബ്ലാങ്ങാട് മത്തിക്കായല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ചാവക്കാട്: ബ്ലാങ്ങാട് ജനകീയ മത്തിക്കായല്‍ സംരക്ഷണസമിതി മത്തിക്കായല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എസ്‌കവേറ്റര്‍ ഉപയോഗിച്ച് ചണ്ടിയും മാലിന്യവും നീക്കാന്‍ തുടങ്ങി. വഞ്ചിയില്‍ മാലിന്യം മാറ്റുന്നുമുണ്ട്. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ് ഉദ്ഘാടനം ചെയ്തു. ആര്‍ വി സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെംബര്‍ സി മുസ്താഖ് അലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കന്‍ കാഞ്ചന, മെംബര്‍മാരായ കെ ഡി വീരമണി, എം കെ ഷണ്‍മുഖന്‍, നിത വിഷ്ണുപാല്‍, പൊതുപ്രവര്‍ത്തകരായ കെ വി അഷറഫ്, നാസിഫ്, എം കെ ആരിഫ്, ആര്‍ കെ ഖലീല്‍, ഷാജഹാന്‍, മജീദ് പേനകത്ത് സംസാരിച്ചു. ബ്ലാങ്ങാട് പൂന്തിരുത്തി ഭാഗത്ത് മത്തിക്കായലില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെയും കയ്യേറ്റം നടത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. മത്തിക്കായല്‍ സംരക്ഷണം ആവശ്യപ്പെട്ട് ബ്ലാങ്ങാട് പിവിഎംഎഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

RELATED STORIES

Share it
Top