ബ്ലാക്ക് ഡോളര്‍ തട്ടിപ്പ്; രണ്ടംഗ സംഘം പിടിയില്‍

പെരിന്തല്‍മണ്ണ: ബ്ലാക്ക് പേപ്പറില്‍ നിന്നു രാസപദാര്‍ഥം ഉപയോഗിച്ച് അമേരിക്കന്‍ ഡോളര്‍ നിര്‍മിക്കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, സി ഐ ടി എസ് ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള ടൗണ്‍ ഷാഡോ പോലിസിന്റെ പിടിയിലായി.
ആലിപ്പറമ്പ് പള്ളിക്കുന്ന് സ്വദേശി പൂവണത്തുംമൂട്ടില്‍ സൈനുദ്ദീന്‍ (60), തൃശ്ശൂര്‍ കാനാട്ടുകര സ്വദേശി കാരക്കടവീട്ടില്‍ ജയന്‍ (53) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പെരിന്തല്‍മണ്ണയില്‍വച്ച് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണയില്‍ ഒരു ഹോട്ടലില്‍ മുറിയെടുത്താണ് സംഘം തട്ടിപ്പ് നടത്തിയത്.
പ്രതികള്‍ തട്ടിപ്പ് നടത്തി പണം കൈക്കലാക്കുന്നതുവരെ തട്ടിപ്പിനിരയാവുന്നവര്‍ക്ക് മനസ്സിലാവാത്തവിധത്തില്‍ വളരെ വിദഗ്ധമായിട്ടാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്.

RELATED STORIES

Share it
Top