ബ്രൗണ്‍ ഷുഗറുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അങ്കമാലി: അങ്കമാലി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നു ബ്രൗണ്‍ ഷുഗറുമായി ബംഗാള്‍ സ്വദേശിയെ അങ്കമാലി എക്‌സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി നിഖില്‍ മജുംദറി (48)നെയാണ് അങ്കമാലി എക്‌സൈസ് സംഘം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ആറു ഗ്രാമിന്റെ 238 ചെറിയ കടലാസ് പൊതികളിലാക്കി അത് ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ രീതിയിലാണ് ബ്രൗണ്‍ ഷുഗര്‍ പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്.  ബംഗാളില്‍ മയക്കുമരുന്ന് സംബന്ധമായ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top