ബ്രെക്‌സിറ്റ : തര്‍ക്കത്തിനില്ല-ബ്രിട്ടന്‍ലണ്ടന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ പേരില്‍ യൂറോപ്യന്‍ കമ്മീഷനുമായി ബ്രിട്ടന്‍ തര്‍ക്കങ്ങളിലേക്ക് പോവില്ലെന്ന് ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ്. യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള പുറത്തുപോക്കുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും കമ്മീഷന്‍ ചെയര്‍മാന്‍ ഴാങ് ക്ലോദ് ജങ്കറുമായി അടുത്തിടെ വാക്കുതര്‍ക്കമുണ്ടായതായി ജര്‍മന്‍ പത്രം റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് റൂഡിന്റെ വിശദീകരണം. പുറത്തുപോക്കിനുള്ള ചര്‍ച്ചകള്‍ ബ്രിട്ടന്‍ തെറ്റിദ്ധരിച്ചിരുന്നെന്നും ഇതുസംബന്ധിച്ച് ഒരു കരാറിലും ധാരണയിലുമെത്താതിരിക്കുന്ന തരത്തിലേക്കാണെത്തുന്നതെന്നും യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികള്‍ അടുത്തിടെ ആരോപിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇത്തരം റിപോര്‍ട്ടുകള്‍ അസംബന്ധമാണെന്ന് റൂഡ് പ്രതികരിച്ചു.

RELATED STORIES

Share it
Top