ബ്രൂവറി: സര്‍ക്കാരിന്റേത് വൈകിവന്ന വിവേകം- സുധീരന്‍

തിരുവനന്തപുരം: വൈകിവന്ന വിവേകമാണെങ്കിലും ബ്രൂവറി-ഡിസ്റ്റിലറി അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത് ഉചിതമായെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.
ദുര്‍ബലമായ വാദമുഖങ്ങള്‍ നിരത്തി ഇക്കാര്യത്തിലെ ഉത്തരവുകളെ ന്യായീകരിക്കാന്‍ വിഫലശ്രമങ്ങള്‍ നടത്തിയെങ്കിലും അതുമായി മുന്നോട്ടുപോവാനാകില്ലെന്ന് വന്നപ്പോഴാണ് ഈ പിന്‍വാങ്ങലിന് മുഖ്യമന്ത്രി നിര്‍ബന്ധിതനായത്. ജനാഭിപ്രായത്തിനു വഴങ്ങി തെറ്റുതിരുത്തിയ ഈ നടപടി ഏതു കാര്യത്തിലും തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാരിനൊരു പാഠമാവേണ്ടതാണ്. ജനങ്ങളെ മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെയുള്ള മദ്യനയത്തില്‍ നിന്ന് പിന്തിരിയാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാവണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top