ബ്രൂവറി: മന്ത്രിയുടേത് കുറ്റസമ്മതമെന്നു ചെന്നിത്തല

തിരുവനന്തപുരം: ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിനെപ്പറ്റിയുള്ള മന്ത്രി ടി പി രാമകൃഷ്ണന്റെ വാര്‍ത്താ സമ്മേളനം അദ്ദേഹത്തിന്റെ കുറ്റസമ്മതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
അനധികൃതമായി പുതിയ മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും സംസ്ഥാനത്ത് അനുവദിച്ച വിഷയത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തും. കോടികളുടെ അഴിമതിയാണ് ഇതില്‍ നടന്നിട്ടുള്ളത്. ഘടക കക്ഷികളെപ്പോലും ഇരുട്ടില്‍ നിര്‍ത്തിയാണ് ഈ നീക്കം നടത്തിയത്. മദ്യനയത്തിന്റെ ഭാഗമായാണ് അവ അനുവദിച്ചതെന്ന മന്ത്രി ടി പി രാമകൃഷ്ണന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്.
പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ ഏത് മദ്യനയമാണ് പറയുന്നതെന്ന് മന്ത്രി വ്യക്തമാക്കണം. സമഗ്രമായ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയാണ് കേസില്‍ ഒന്നാം പ്രതി. അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്ത പക്ഷം കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ഒക്ടോബര്‍ 11ന് സായാഹ്ന ധര്‍ണ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top