ബ്രൂവറി: ജുഡീഷ്യല്‍ അന്വേഷണം വേണം

കോഴിക്കോട്: മദ്യനിര്‍മാണ കേന്ദ്രമായ ബ്രൂവറി ഡിസ്റ്റിലറികള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ഒന്നും സുതാര്യമല്ലെന്നു മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. രാഷ്ട്രീയമായോ, മന്ത്രിസഭാ തലത്തിലോ ചര്‍ച്ചയോ തീരുമാനങ്ങളോ ഇല്ലാതെ പ്രകടന പത്രികയില്‍ പറയാത്ത മദ്യ വ്യാപന നടപടികള്‍ ദുരൂഹമാണ്. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. രമേശ് ചെന്നിത്തല ബ്രൂവറി വിഷയത്തില്‍ സ്വീകരിച്ച എല്ലാ നിലപാടുകള്‍ക്കും മുസ്്ലിംലീഗ് പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

RELATED STORIES

Share it
Top