ബ്രൂവറി: ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്തയച്ചു

തിരുവനന്തപുരം: മദ്യനിര്‍മാണശാലകള്‍ക്ക് അനുമതി നല്‍കിയതിലെ അഴിമതിയി ല്‍ മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനുമെതിരേ മന്ത്രിസഭയുടെ ഉപദേശം കൂടാതെ തന്നെ അന്വേഷണത്തിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. അഴിമതി നിരോധന നിയമം 2018ലെ സെക്ഷന്‍ 17 എ പ്രകാരം ഇരുവര്‍ക്കുമെതിരേ അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ ഉപദേശം ആരായേണ്ടതില്ലെന്നു കത്തില്‍ പറയുന്നു.
മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണെന്നരിക്കെ തന്നെ പ്രത്യേക സാഹചര്യങ്ങളില്‍ അദ്ദേഹത്തിന് തന്റെ വിവേചനാധികാരം വേണ്ടരീതിയില്‍ ഉപയോഗിച്ച് സ്വന്തമായി തിരുമാനങ്ങളെടുക്കാന്‍ കഴിയുമെന്നും ചെന്നിത്തല കത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top