ബ്രൂവറി അഴിമതി: സമഗ്രാന്വേഷണം വേണമെന്ന് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബിയര്‍ നിര്‍മാണത്തിനുള്ള മൂന്നു ബ്രൂവറികളും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ഉല്‍പാദിപ്പിക്കാനുള്ള ഒരു ഡിസ്റ്റിലറിയും ആരംഭിക്കുന്നതിന്റെ പിന്നിലുള്ള അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉരുണ്ടുകളിക്കുകയാണ് ചെയ്തതെന്നും യുഡിഎഫ് പ്രമേയത്തില്‍ ആരോപിച്ചു.
നിലവിലെ നയത്തിനു വിരുദ്ധമായി ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച് കേരളത്തെ മദ്യത്തില്‍ മുക്കിയാണോ നവകേരളസൃഷ്ടി നടത്തേണ്ടതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നു മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. പ്രസ്തുത ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും ബാബു ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top