ബ്രിട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മലയാളിയുംലണ്ടന്‍: ബ്രിട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു മലയാളി മല്‍സരിക്കുന്നു. മാഞ്ചസ്റ്ററില്‍ ഡോ. ലക്‌സണ്‍ ഫ്രാന്‍സിസ് (അഗസ്റ്റിന്‍) കല്ലുമാടിക്കലാണ് സ്വതന്ത്രനായി ജനവിധി തേടുന്നത്. ടൗണ്‍, ലോക്കല്‍, മുനിസിപ്പല്‍, കൗണ്‍സില്‍ തുടങ്ങിയവയിലേക്ക് നിരവധി മലയാളികള്‍ മല്‍സരിച്ച് വിജയിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് ആദ്യമായാണ് ഒരു മലയാളി മല്‍സരിക്കുന്നത്. മാഞ്ചസ്റ്ററിലെ വിതിന്‍ഷോ ആന്റ് സെയില്‍ ഈസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലക്‌സണ്‍ ജനവിധി തേടുന്നത്. ജൂണ്‍ 8നാണ് ബ്രിട്ടനില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. ഫ്രാന്‍സിസ് ചങ്ങനാശ്ശേരി തുരുത്തി സ്വദേശിയാണ്.

RELATED STORIES

Share it
Top