ബ്രിട്ടിഷ് തദ്ദേശ തിരഞ്ഞെടുപ്പ്: നാല് മലയാളികള്‍ക്ക് ജയം

ലണ്ടന്‍: ബ്രിട്ടനില്‍ പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച ആറു മലയാളികളില്‍ നാലുപേര്‍ക്കു ജയം. ലേബര്‍ ടിക്കറ്റില്‍ മല്‍സരിച്ചവരാണ് ജയിച്ച നാലുപേരും. ലണ്ടനിലെ 32 പ്രാദേശിക കൗണ്‍സിലുകളിലേക്കും ബ്രിട്ടനിലെ 34 മെട്രോപൊളിറ്റന്‍ ബ്യൂറോകളിലേക്കും 67 ഡിസ്ട്രിക്റ്റ് കൗണ്ടി കൗണ്‍സിലുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
ക്രോയിഡണിലെ മുന്‍ മേയര്‍കൂടിയായ മഞ്ജു ഷാഹുല്‍ ഹമീദ്, ന്യൂഹാമിലെ മുന്‍ സിവിക് അംബാസിഡറും എഴുത്തുകാരിയുമായ ഓമന ഗംഗാധരന്‍, സുഗതന്‍ തെക്കേപ്പുര, ബൈജു വര്‍ക്കി തിട്ടാല എന്നിവരാണ് ജയിച്ച മലയാളികള്‍. തുടര്‍ച്ചയായി നാലാം തവണയാണ് കൗണ്‍സിലിലേക്ക് മഞ്ജു വിജയിക്കുന്നത്. 1987ല്‍ പുറത്തിറങ്ങിയ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചലച്ചിത്രം ഓമന ഗംഗാധരന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ്.

RELATED STORIES

Share it
Top