ബ്രിട്ടിഷ് എയര്‍വേസ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ലണ്ടന്‍: ബ്രിട്ടിഷ് എയര്‍വേസ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള വിവരങ്ങളാണു ചോര്‍ന്നത്. ആഗസ്ത് 21 രാത്രി 10.58 മുതല്‍ സപ്തംബര്‍ 5ന് രാത്രി 9.45 വരെയുള്ള വിവരങ്ങളാണു ചോര്‍ന്നതെന്ന് രാജ്യാന്തര ബിബിസി റിപോര്‍ട്ട് ചെയ്തു. ആകെ 3,80,000 ഇടപാടുകളാണ് ചോര്‍ന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഓണ്‍ലൈനിലെ പിഴവ് പരിഹരിച്ചതായും വിമാനക്കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇതില്‍ യാത്ര, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ബ്രിട്ടിഷ് എയര്‍വേസ് അറിയിച്ചു.

RELATED STORIES

Share it
Top