ബ്രിട്ടനില്‍ ഖത്തറിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നടന്മാര്‍ക്ക് പണം വാഗ്ദാനം

ലണ്ടന്‍: ബ്രിട്ടനില്‍ ഖത്തറിനെതിരായ പ്രതിഷേധ സംഗമത്തില്‍ നടീനടന്മാരോട് പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് ബ്രിട്ടന്‍ ആസ്ഥാനമായ കാസ്റ്റിങ് ഏജന്‍സിയില്‍ നിന്നു സന്ദേശങ്ങള്‍ ലഭിച്ചതായി ആക്ഷേപം.
ഖത്തര്‍ ഭരണാധികാരിയും ബ്രിട്ടിഷ് പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്. 500ലധികം പേര്‍ തെരുവില്‍ പ്രതിഷേധ സംഗമത്തിനെത്തുമെന്നാണ് റിപോര്‍ട്ട്.
ചൊവ്വാഴ്ച നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 25 യുഎസ് ഡോളറാണ് ഏജന്‍സി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റെഡിറ്റ്, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നീ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഖത്തര്‍ ഭരണാധികാരി അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയിയെ കാണാനായി ലണ്ടനിലെത്തി.
അതേസമയം, കാസ്റ്റിങ് കമ്പനി പ്രതിഷേധ സംഗമം നടത്തുന്നില്ലെന്നറിയിച്ച് രംഗത്തുവന്നു. രാഷ്ടീയ പ്രതിഷേധ സംഗമമാണെന്നറിയാതെയാണ് കമ്പനിയില്‍ നിന്ന് അറിയിപ്പുകള്‍ പോയതെന്നും ഈ പരിപാടിയില്‍ നിന്നു പിന്‍വാങ്ങുന്നതായും അവര്‍ അറിയിച്ചു.

RELATED STORIES

Share it
Top