ബ്രാന്റഡ് വസ്ത്രങ്ങളുടെ വ്യാജന്‍ വില്‍പനയ്‌ക്കെതിരേ പരാതി

കോഴിക്കോട്:  വസ്ത്ര ബ്രാന്റുകളായ ലൂയിസ് ഫിലിപ്പ്, വാന്‍ ഹ്യൂസെന്‍, അലന്‍സോളി, പീറ്റര്‍ ഇംഗ്ലണ്ട്, പീപ്പിള്‍ പാന്തലൂണ്‍സ് എന്നിവയുടെ വ്യാജന്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരേ കോടതിയെ സമീപിക്കുമെന്ന് അന്‍വേഷ് ഐ പി ആര്‍ സര്‍വ്വീസസ്് ചീഫ് എം വി സുരേഷ് ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ  ഈ ബ്രാന്റുകളുടെ വില്‍പനക്കാരായ ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയില്‍ ലിമിറ്റഡിന് വേണ്ടിയാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിച്ചത്. ബ്രാന്റഡ് വസ്ത്രങ്ങളുടെ വ്യാജ സ്റ്റിക്കറും ലോഗോയും ഉപയോഗിച്ച് കേരളത്തിലെ വിവിധ നഗരങ്ങളില്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. ഇന്ത്യയിലെ ട്രേഡ് മാര്‍ക്ക്, കോപ്പിറൈറ്റ് ആക്ട് പ്രകാരം ഇത്്്് കുറ്റകരമാണ്. കഴിഞ്ഞ ഒരു മാസത്തിനകം  കോഴിക്കോട്, തിരുവന്തപുരം, മലപ്പുറം, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍  പത്ത് ലക്ഷം രൂപയുടെ വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.  തമിഴ്‌നാട്, കര്‍ണാടക, ഉത്തരേന്ത്യ എന്നിവിടങ്ങളില്‍ നിന്നാണ് ബ്രാന്റഡ് വസ്ത്രങ്ങളുടെ വ്യാജന്‍ ഉല്‍പാദിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്്്. ഇവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്. മാധ്യമങ്ങളിലൂടെ പരസ്യം നല്‍കി വന്‍തുക ചിലവഴിച്ചാണ് ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്. ഉപഭോക്താക്കള്‍ ബ്രാന്റഡ് വസ്ത്രങ്ങള്‍ ഒറിജിനാലാണെന്ന് ഉറപ്പുവരുത്തി വാങ്ങണമെന്നും സുരേഷ് ബാബു പറഞ്ഞു.

RELATED STORIES

Share it
Top