ബ്രാഡ് ഹോഡ്ജ് പഞ്ചാബ് കോച്ച്, വെങ്കിടേഷ് പ്രസാദ് ബൗളിങ് കോച്ച്


മൊഹാലി: ഐപിഎല്ലിന്റെ 11ാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുഖ്യ പരിശീലകനായി മുന്‍ ആസ്‌ത്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജിനെ നിയമിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കൊച്ചി ടസ്‌ക്കേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കൊപ്പം ഐപിഎല്ലില്‍ ജഴ്‌സി അണിഞ്ഞിട്ടുള്ള ഹോഡ്ജിന്റെ സമ്പാദ്യം 66 മല്‍സരങ്ങളില്‍ നിന്ന് 1400 റണ്‍സാണ്. ഗുജറാത്ത് ലയണ്‍സിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുള്ള ഹോഡ്്ജിന്റെ സാന്നിധ്യം ടീമിന് കരുത്താവുമെന്ന് പഞ്ചാബിന്റെ മെന്ററായ വീരേന്ദര്‍ സെവാഗ് പറഞ്ഞു. അതോടൊപ്പം ബൗളിങ് പരിശീലകനായി മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ വെങ്കിടേഷ് പ്രസാദിനെയും നിയമിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ സെലക്ടര്‍ ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് രാജിവച്ചതിന് ശേഷമാണ് പ്രസാദ് പഞ്ചാബിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്.രവിചന്ദ്ര അശ്വിനാണ് ഈ സീസണില്‍ പഞ്ചാബിനെ നയിക്കുന്നത്.

RELATED STORIES

Share it
Top