ബ്രാഞ്ച് സമ്മേളനങ്ങള്‍ സമാപിച്ചു

താനൂര്‍: താനൂര്‍ മുനിസിപ്പല്‍ പരിധിയിലെ എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനങ്ങള്‍ സമാപിച്ചു. കാട്ടിലങ്ങാടി ബ്രാഞ്ച് സമ്മേളനം മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ എ ഹനീഫ പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. സദഖത്തുല്ല, എ അയ്യൂബ്, കെ അബുബക്കര്‍ സംസാരിച്ചു. ഭാരവാഹികളായി എ അയ്യൂബ്-പ്രസിഡന്റ്, കെ അബുബക്കര്‍-വൈസ് പ്രസിഡന്റ, അബ്ദുല്‍ ഹമീദ്-സെക്രട്ടറി, മുസ്തഫ-ജോ.സെക്രട്ടറി, കെ ശിഹാബ്-ഖജാഞ്ചി എന്നിവരെ തിരഞ്ഞെടുത്തു.താനൂര്‍ ടൗണ്‍ ബ്രാഞ്ച് ഭാരവാഹികളായി  കെ പി അസ്‌ക്കര്‍-പ്രസിഡന്റ്, സി എം സത്താര്‍-വൈസ് പ്രസിഡന്റ്, ടി ഫഹദ്-സെക്രട്ടറി, പി പി നൗഫല്‍-ജോ : സെക്രട്ടറി,  ഇ കെ അഷ്‌റഫ്- ഖജാന്‍ഞ്ചി എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top