ബ്രസീല്‍ : പ്രക്ഷോഭം നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചുബ്രസീലിയ: ബ്രസീലില്‍ പ്രസിഡന്റ് മൈകല്‍ തെമറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തെ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചു. തലസ്ഥാനമായ ബ്രസീലിയയില്‍ പോലിസും സമരക്കാരുമായി സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്നാണ് സൈന്യത്തെ വിന്യസിച്ചത്. കഴിഞ്ഞ ദിവസം ബ്രസീല്‍ കോണ്‍ഗ്രസ്സിന് നേര്‍ക്ക്്് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കുനേരെ പോലിസ് ഗ്രനേഡുകളും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചിരുന്നു. പ്രതിഷേധക്കാര്‍ വിവിധ മന്ത്രാലയങ്ങളിലെ ഉപകരണങ്ങള്‍ തീവച്ചുനശിപ്പിച്ചതായി പോലിസ് പറഞ്ഞു. പ്രതിഷേധക്കാരിലൊരാള്‍ക്ക് പോലിസ് വെടിവയ്പില്‍ പരിക്കേറ്റിരുന്നു.

RELATED STORIES

Share it
Top