ബ്രസീല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി: 9 മരണം

സാവോപോള: ബ്രസീല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. കൊളോണിയ അഗ്രോഇന്‍ഡസ്ട്രിയല്‍ ജയിലിലാണ് സംഭവം. തടവുകാര്‍ക്കിടയിലെ രണ്ടു ഗ്യാങുകളാണ് പരസ്പരം ഏറ്റുമുട്ടിയത്.ജയിലിലെ കിടക്കകള്‍ കത്തിച്ച അക്രമികള്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും അഗ്നിക്കിരയാക്കി. തീപ്പിടുത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തിനിടെ 106 പേര്‍ തടവുചാടി. ഇതില്‍ 29 പേരെ വീണ്ടും പിടികുടിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

RELATED STORIES

Share it
Top