ബ്രസീലില്‍ വാട്‌സ് ആപ്പിന് നിരോധനം

ബ്രസീലില്‍ വാട്‌സ് ആപ്പിന് നിരോധനം
ബ്രസീലിയ: ബ്രസീലില്‍ രണ്ടു ദിവസം വാട്‌സ് ആപ്പ് നിരോധിച്ച് സാവോപോളോ കോടതിയുടെ ഉത്തരവ്. തുടര്‍ന്ന് ഇന്നലെ മുതല്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ആപ്ലിക്കേഷന്‍ സേവനം നിര്‍ത്തി. ക്രിമിനല്‍ കേസന്വേഷണവുമായി വാട്‌സ് ആപ്പ് അധികൃതര്‍ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് വാട്‌സ് ആപ്പ്.

RELATED STORIES

Share it
Top