ബ്രസീലിയന്‍ താരം മാല്‍ക്കം ബാഴ്‌സലോണയില്‍ബാഴ്‌സലോണ: ബ്രസീലിയന്‍ വിങര്‍ മല്‍ക്കം ഇനി ബാഴ്‌സലോണയ്‌ക്കൊപ്പം പന്ത് തട്ടും. നേരത്തേ എ എസ് റോമയിലേക്ക് റാഞ്ചാനൊരുങ്ങിയ മാല്‍ക്കമിനെ തന്ത്രപരമായാണ് ബാഴ്‌സ തട്ടകത്തിലെത്തിച്ചത്. താരത്തിന് വരാന്‍ വേണ്ടി എഎസ് റോമ അധികൃതര്‍ ഒരു വിമാനം തന്നെ ബൂക്ക് ചെയ്യുകയും താരത്തെ ആനയിക്കാന്‍ വേണ്ടി റോമ വിമാനത്താവളത്തില്‍ ടീം ആരാധകര്‍ തമ്പടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് താരം ബാഴ്‌സയുമായി കരാറിലെത്തിയെന്ന വിവരം റോമ അധികൃതര്‍ അറിയുന്നത്.  36.5 മില്യണ്‍ പൗണ്ടിന്് (ഏകദേശം 330 കോടി രൂപ) നാല് വര്‍ഷത്തേക്കാണ് കാറ്റലന്‍സ് 21 കാരനുമായി കരാറിലേര്‍പ്പെട്ടത്.

RELATED STORIES

Share it
Top