ബോളീവിയയെ തൂത്തെറിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി അര്‍ജന്റീന

argen

വാഷിങ്ടണ്‍: കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് മിന്നും വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബൊളീവിയയെ മുട്ട്കുത്തിച്ചത്. ഇതോടെ അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു.എറിക് ലാമല്ലെയാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഫ്രീകിക്കിലൂടെ ആദ്യ ഗോള്‍ നേടിയത്. എസിക്വല്‍ ലാവെസിയും വിക്ടര്‍ ക്യൂസ്റ്റയും അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടി.
മെസിയെ ഇറക്കാതെയാണ് അര്‍ജന്റീന ഒന്നാം പകുതി പൂര്‍ത്തിയാക്കിയത്. രണ്ടാം പകുതിയില്‍ മെസി ഇറങ്ങിയെങ്കിലും ഗോളുകളൊന്നും നല്‍കിയില്ല.

RELATED STORIES

Share it
Top