ബോളിവുഡ് നടി റീമാ ലാഗു അന്തരിച്ചു


മുംബൈ: ബോളിവുഡ് നടി റീമാ ലാഗു (59) അന്തരിച്ചു. ബുധനാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. 1980 കളില്‍ സിനിമാരംഗത്തേക്ക് പ്രവേശിച്ച റീമ ഏറെ തിളങ്ങിയത് താരങ്ങളുടെ അമ്മവേഷങ്ങളിലൂടെയായിരുന്നു. ശ്യം ബനഗല്‍ സംവിധാനം ചെയ്ത കല്‍യുഗ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഹിന്ദി മറാത്തി ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മേം നേ പ്യാര്‍ കിയാ, കുഛ് കുഛ് ഹോതാഹെ, ഹം സാത്ത് സാത്ത് ഹെ, വാസ്തവ് എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ അമ്മ വേഷങ്ങളില്‍ റീമ തിളങ്ങിയിട്ടുണ്ട്. മുംബൈയിലെ നാടക നടിയായായിരുന്ന മന്ദാകിനി ഭധാടെയുടെ മകളായി 1958 ലാണ് റീമ ജനിക്കുന്നത്.

[related]

RELATED STORIES

Share it
Top