ബോളിവുഡ് നടിയെ വിമാനത്തില്‍ അപമാനിച്ച സംഭവം: പ്രതിയ്‌ക്കെതിരെ പോക്‌സോ ചുമത്തി

ന്യൂഡല്‍ഹി: വിമാന യാത്രക്കിടെ ബോളിവുഡ് നടിയെ അപമാനിച്ച പ്രതിയെ പോലീസ് പിടികൂടി. മുംബൈ സ്വദേശിയായ സച്ച് ദേവ് വികാസ് ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.


കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രക്കിടെയാണ് പ്രതി നടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. നടി തന്നെയാണ് സംഭവം സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തിയത്.
പിന്‍ സീറ്റിലിരുന്നയാള്‍ കാലുകള്‍കൊണ്ട് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് നടി പറഞ്ഞു. വെളിച്ചമില്ലാത്തതിനാല്‍ എകദേശം 15 മിനിട്ടോളം ഇയാള്‍ ഇത് തുടര്‍ന്നുവെന്നും വിമാനത്തിലെ ജീവനക്കാര്‍ ആരും തന്നെ സഹായത്തിനായി എത്തിയില്ലെന്നും നടി പറഞ്ഞു.
വിമാനമിറങ്ങിയ നടി സംഭവം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന്  മഹാരാഷ്ട്ര വനിതാകമ്മീഷനും, ദേശീയ വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടിരുന്നു.

RELATED STORIES

Share it
Top