' ബോണ്‍ എ കിങ് ' ;35 വര്‍ഷത്തിന് ശേഷം സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ സിനിമ

ജിദ്ദ: 35 വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന സൗദി അറേബ്യയിലെ തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്നത് സൗദി രാജാവ് ഫൈസലിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയായ 'ബോണ്‍ എ കിങ്'.മാര്‍ച്ചിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. ലോര്‍ഡ് കഴ്‌സണ്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയവരുമായി നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 14-ാം വയസില്‍ ഒറ്റക്ക് ഇംഗ്ലണ്ടില്‍ പോയ സൗദി രാജാവ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. അക്കാലത്ത് സൗദി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നേരിട്ട വെല്ലുവിളികളും ചിത്രത്തില്‍ പറയുന്നു. ഇംഗ്ലണ്ടില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രം ഫെബ്രുവരിയോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്പാനിഷ് ഡയറക്ടറായ അഗസ്റ്റി വില്ലറോങാണ് ചിത്രത്തിന്റെ സംവിധായകന്‍.ഹെന്റി ഫൈസര്‍ബെര്‍ട്ട് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

RELATED STORIES

Share it
Top